Your Image Description Your Image Description
Your Image Alt Text
പതിനേഴുകാരനായ ദളിത് വിദ്യാർത്ഥിയോട് യുവാക്കളുടെ ക്രൂരത.
വിദ്യാർത്ഥിയെ ഒരു സംഘം യുവാക്കള്‍ മർദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
രാജസ്ഥാനിലെ അജ്മീറിൽ റിപ്പബ്ലിക് ദിനത്തിലാണ് സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം റീല്‍ നിർമ്മിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് വിദ്യാർത്ഥി പരാതിയില്‍ പറയുന്നു.
വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10-12 പേർ വടിയുമായി അടുത്തെത്തി ഫോണ്‍ പിടിച്ചുവാങ്ങുകയും എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും, എന്താണ് ചെയ്യുന്നതെന്നും ചോദിച്ചു.

ശേഷം അകാരണമായി മർദിക്കാൻ തുടങ്ങുകയായിരുന്നു. മർദിച്ച്‌ അവശനാക്കിയ ശേഷം മുട്ടുകുത്തി ഇരിപ്പിച്ചു. യുവാക്കള്‍ തനിക്ക് ചുറ്റും വളയുകയും ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *