Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഡല്‍ഹി-ബാക്കു ഇൻഡിഗോ വിമാനത്തിൽ എയർ ട്രാഫിക് കണ്‍ട്രോളിന്‍റെ അനുമതിയില്ലാതെ വിമാനം പറത്തിയ പൈലറ്റുമാരെ ജോലിയില്‍ നിന്ന് നീക്കി.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍ നിന്ന് ജനുവരി 29ന് വൈകിട്ട് 7.38നാണ് ഇൻഡിഗോ വിമാനം യാത്ര പുറപ്പെട്ടത്. സംഭവത്തെ കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

അതേസമയം, വിമാനം വൈകിയതില്‍ പ്രകോപിതനായ യാത്രക്കാരൻ പൈലറ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, മുൻകൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്ന ഇൻഡിഗോക്കെതിരെ ബോളിവുഡ് താരം രാധിക ആപ്തെ അടക്കമുള്ള യാത്രക്കാർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *