Your Image Description Your Image Description
Your Image Alt Text

കൊല്‍ക്കത്ത: രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി ചർച്ചയാക്കുന്നതെന്നും എന്നാൽ താൻ ജീവനോടെയുള്ളിടത്തോളം കാലം പശ്ചിമബംഗാളില്‍ ഈ നിയമം നടപ്പിലാക്കില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും  തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതാവുമായ മമത ബാനർജി.

ഉത്തർ ജിനജ്പൂർ ജില്ലയില്‍ നടന്ന പിരപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമർശം.

രാജ്യത്ത് ഏഴ് ദിവസത്തിനുള്ളില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രിയും പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവുമായ ശാന്തനു ഠാക്കൂർ പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ പരാമർശം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്.പശ്ചിമ ബംഗാള്‍ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *