Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: അഴിമതി ധാരണാ സൂചികയില്‍ (കറപ്ഷൻ പേർസപ്ഷൻസ് ഇൻഡക്‌സ് 2023)ല്‍ 180 രാജ്യങ്ങളുടെ പട്ടികയിൽ  93-ാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യ.  ഈ പട്ടിക ട്രാൻസ്പരൻസി ഇൻറർനാഷണലാണ് പുറത്തുവിട്ടത്.

2022ല്‍ 40 സ്‌കോർ നേടിയ ഇന്ത്യ 2023ല്‍ 39 ലേക്ക് കുറഞ്ഞു. 2022ല്‍ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദീപ്, കസാക്കിസ്ഥാൻ, ലെസോതോ എന്നീ രാജ്യങ്ങളും 39 സ്‌കോറുമായി ഇന്ത്യക്കൊപ്പം 93ാം സ്ഥാനത്തുണ്ട്.

വിദഗ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലയിലെ അഴിമതി സൂചിപ്പിക്കുന്നതാണ് പട്ടിക. പൂജ്യം മുതല്‍ 100വരെയുള്ള സ്‌കെയിലില്‍ പൂജ്യം ഏറ്റവും കടുത്ത അഴിമതിയും 100 അഴിമതിയില്ലായ്മയെയും സൂചിപ്പിക്കുന്നു.

100ല്‍ 90 സ്‌കോർ നേടിയ ഡെന്മാർക്കാണ് പട്ടികയില്‍ ഒന്നാമത്. 87 സ്‌കോറുള്ള ഫിൻലൻഡ് രണ്ടാമതും 85 സ്‌കോർ നേടിയ ന്യൂസിലൻഡ് മൂന്നാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *