Your Image Description Your Image Description
Your Image Alt Text

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മദ്റസകളില്‍ രാമായണവും രാമനെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിക്കുമെന്ന് സംസ്ഥാന വഖഫ് ബോർഡ്.

ഡെറാഡൂണ്‍, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാള്‍ എന്നിവിടങ്ങളിലെ നാല് മദ്റസകളിലാണ് ആദ്യഘട്ടത്തില്‍  തുടങ്ങുകയെന്ന് ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർപേഴ്സനുമായ ഷദബ് ഷംസ് പറഞ്ഞു. തുടർന്ന് വഖഫ് ബോർഡ് നടത്തുന്ന മറ്റ് സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

” അറബികളോ അഫ്ഗാനികളോ മുഗളന്മാരോ അല്ല, ഇന്ത്യക്കാരാണ് ഞങ്ങള്‍. നമ്മുടെ സംസ്‌കാരത്തിനും പാരമ്ബര്യത്തിനും ഊന്നല്‍ നല്‍കും. യുദ്ധം ചെയ്യുകയോ അതിന് കാരണക്കാരാവുകയോ ചെയ്യില്ല. ഭയപ്പെടുകയുമില്ല. മനോഹരമായ ഭാരതം സൃഷ്ടിക്കുന്നതില്‍ നമ്മുടെ പങ്ക് വഹിക്കും” -അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഔറംഗസീബിനെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കില്ല. രാമനെ കുറിച്ചും നമ്മുടെ വിശുദ്ധ പ്രവാചകൻമാരെകുറിച്ചും പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാഠ്യപദ്ധതി നവീകരണവും നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസർച്ച്‌ ആൻഡ് ട്രെയിനിംഗ് (NCERT) സിലബസുമായി യോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് പറയുന്നത്. സാംസ്കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി സൃഷ്ടിക്കുക എന്നതാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ലക്ഷ്യമിടുന്നതെന്നും ഷദബ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *