Your Image Description Your Image Description
Your Image Alt Text

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈനികർ മൂന്ന് ഫലസ്തീനികളെ വെടിവെച്ച്‌ കൊന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലെ ആശുപത്രിയില്‍ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വേഷം ധരിച്ചെത്തിയവരാണ് ആ്രമണം നടത്തിയത്.

ജെനിനിലെ ഇബ്നു സിന ആശുപത്രിയിലാണ് ഇസ്രായേല്‍ സൈന്യം കൊലപാതകം നടത്തിയത്.  സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

പത്തിലേറെ ഇസ്രായേല്‍ സൈനികർ ഡോക്ടർമാരുടെയും മെഡിക്കല്‍ സംഘത്തിന്‍റെയും വേഷത്തിലെത്തുന്നതും തോക്കുകള്‍ പുറത്തെടുത്ത് വെടിയുതിർക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *