Your Image Description Your Image Description
Your Image Alt Text

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയും 14 സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

സുക്മ- ബിജാപുര്‍ അതിര്‍ത്തിയിലെ തെക്കല്‍ഗുഡം എന്ന ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ക്കായി സംയുക്ത സൈനിക സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സംയുക്ത സൈനിക സംഘം ഇന്ന് ഉച്ചയോടെയാണ് ഗ്രാമത്തിലെത്തി തിരച്ചില്‍ തുടങ്ങിയത്. പിന്നാലെയാണ് വെടിവെയ്പ്പ്.

Leave a Reply

Your email address will not be published. Required fields are marked *