Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ആ​വ​ശ്യം വ​രു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.  മാ​ല​ദ്വീ​പി​ൽ ന​ട​ക്കു​ന്ന “ഇ​ന്ത്യ ഔ​ട്ട്’ കാ​മ്പ​യി​നോ​ട് പ്ര​തി​ക​രിക്കുകയായിരുന്നു അദ്ദേഹം.

ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വും സു​പ്ര​ധാ​ന​മാ​ണ്. അ​തി​നെ ഒ​ഴി​വാ​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ആ​വ​ശ്യം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ചെ​ങ്ക​ട​ലി​ൽ ന​ട​ക്കു​ന്ന ആ​ക്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക​ളി​ൽ നാ​വി​ക സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ​ത്ത് നാ​വി​ക​സേ​ന യു​ദ്ധ​ക​പ്പ​ലു​ക​ൾ സ​മു​ദ്ര​പ്ര​ദേ​ശം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ സ​ഹാ​യ​വു​മാ​യി എ​ത്താ​റു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *