Your Image Description Your Image Description
Your Image Alt Text

ചെന്നൈ: എൺപത്തി രണ്ടുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 17-കാരന്‍ പിടിയില്‍.

ചെന്നൈ എന്നൂരില്‍ റോഡരികില്‍ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്.

കഴിഞ്ഞദിവസം ഒരു കടയ്ക്കുമുന്നില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നെന്ന് വ്യക്തമായി.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ റോഡരികില്‍ കിടന്ന ഇവരെ ഒരു ചെറുപ്പക്കാരന്‍ വലിച്ചുകൊണ്ടുപോകുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംശയകരമായ സാഹചര്യത്തില്‍ അലഞ്ഞുനടന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു.

ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയില്‍ 17-കാരനാണ് പീഡനം നടത്തിയതെന്ന് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *