Your Image Description Your Image Description
Your Image Alt Text

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാന്‍ സാധ്യത. പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നത് സംബന്ധിച്ച സൂചന കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് നല്‍കിയത്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്‌പെൻഷന്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.
പാർലമെന്‍റില്‍ ക്രിയാത്മക ചർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയാണ് ഇത് വെളിവാക്കുന്നത് എന്ന് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാർലമെന്‍റ് സമ്മേളനത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്തിന് പാർലമെന്‍ററി അംഗങ്ങള്‍ തമ്മിലുള്ള സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യം മന്ത്രി ജോഷി ഊന്നിപ്പറഞ്ഞു. അംഗങ്ങള്‍ അനുസരിക്കാത്ത സാഹചര്യത്തില്‍ സ്പീക്കർ ആവശ്യമായ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സഹകരണം നല്‍കണമെന്ന് പ്രതിപക്ഷത്തോട് സർക്കാരിന്‍റെ പേരില്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *