Your Image Description Your Image Description
Your Image Alt Text

ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ.

ബിഹാറില്‍ അരങ്ങേറിയ രാഷ്‌ട്രീയ ഇടപെടലുകള്‍ ഹിമാചലില്‍ നടക്കാൻ സാധ്യതയുണ്ടോ എന്ന ദേശീയ വാർത്ത ഏജൻസിയായ പിടിഐയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുന്നണിക്ക് ഭാവിയില്ല എന്നത് വ്യക്തമാണ്, ഉയർന്ന് പൊങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യ മുന്നണി തകർച്ചയുടെ വക്കിലാണ്.

രാഷ്‌ട്രീയത്തില്‍ പല തരത്തിലുള്ള സാധ്യതകളുണ്ടെന്നും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഹിമാചലിലെ അവസ്ഥ അത്ര സുഖകരമല്ലെന്നും ജയറാം താക്കൂർ പറഞ്ഞു. ഉത്തർപ്രദേശില്‍ സമാജ്‌വാദി പാർട്ടി കോണ്‍ഗ്രസിന് 10 മുതല്‍ 12 സീറ്റ് വരെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാർട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പാർട്ടികള്‍ തങ്ങള്‍ ഒരിക്കുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഒന്നും തന്നെയില്ലെന്നാണ് പറയുന്നതെന്ന് ജയറാം താക്കൂർ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *