Your Image Description Your Image Description
Your Image Alt Text

സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്ന പദ്ധതി മാ കെയര്‍ കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റുസാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുന്ന കിയോസ്‌കുകള്‍ കുണ്ടംകുഴി ജി.എച്ച്.എസ്.എസ്.എല്ലില്‍ സ്ഥാപിച്ചു. ന്യൂട്രിമിക്‌സ് ഭക്ഷണങ്ങളും മാ കെയറില്‍ ലഭ്യമാക്കും. ഇതിനായി സ്‌കൂളുകളില്‍ 300 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മ്മിച്ചു. സംരംഭ യൂണിറ്റായാണ് ‘മാ കെയര്‍’ ആരംഭിച്ചത്. 7 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ 3.5 ലക്ഷം ജില്ലാ പഞ്ചായത്ത് സബ്‌സിഡിയായി നല്‍കും. ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് സ്‌കൂളിലാണ് ആദ്യമായി ‘മാ കെയര്‍’ പദ്ധതി നടപ്പിലാക്കിയത്.

കൗമാരക്കാര്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി, യോദ്ധാവ്, കുടുംബശീ ജില്ലാ മിഷന്റെ സുരക്ഷാശ്രീ എന്നീ പദ്ധതികളുടെ തുടര്‍ച്ചയായാണ് ‘മാ കെയര്‍’ പദ്ധതി നടപ്പിലാക്കുന്നത്. ഉച്ച നേരങ്ങളിലും മറ്റ് ഇടവേള സമയങ്ങളിലും പല ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്‌കൂളിന് പുറത്തുള്ള കടകളില്‍ പോകുന്നു. ഇത്തരം സാഹചര്യങ്ങളെയാണ് മയക്കുമരുന്ന് ലോബികള്‍ മുതലെടുക്കുന്നത്. ഇത് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റു സാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുകയാണ് ‘മാ കെയര്‍’ പദ്ധതിയിലൂടെ.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത ‘മാ കെയര്‍’ സെന്റര്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രമണി അദ്ധ്യക്ഷത വഹിച്ചു. ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ നിര്‍വ്വഹിച്ചു. ഒപ്പം ഹരിത കര്‍മ്മസേനയ്ക്കുള്ള ഡ്രൈവിംഗ് പരിശീലനവും സംഘടിപ്പിച്ചു. ഡ്രൈവിംഗ് പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *