Your Image Description Your Image Description

പറവൂരിലെ ഐടി മേഖലയ്ക്ക് കരുത്തേകാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ‘പടവ്’ സ്റ്റ‌ാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഐടി സംരംഭങ്ങളുടെ മേഖലയിലെ ഹബ്ബായി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 40 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് മൂന്ന് നിലയുള്ള സ്റ്റാർട്ട് അപ്പ് കെട്ടിടം സജ്ജമാക്കുന്നത്. സംസ്ഥ‌ാന ഐടി മിഷൻ, വ്യവസായ വകുപ്പ്, അസാപ് ഏജൻസി എന്നിവയുമായി ബന്ധപ്പെട്ടാണു സ്‌ഥാപനങ്ങളെ തെരഞ്ഞെടുക്കുക.

14 ഐടി സ്ഥാപനങ്ങൾക്കു ഇവിടെ പ്രവർത്തിക്കാൻ കഴിയും. ശീതീകരിച്ച മുറിയിൽ സ്ഥാപനങ്ങൾക്കുള്ള കാബിനുകൾ, ഇൻ്റർനെറ്റ് സൗകര്യം, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കാന്റീൻ, വനിതാ ജീവനക്കാർക്കു താമസിക്കാൻ ഹോസ്‌റ്റൽ എന്നീ സൗകര്യങ്ങളുമുണ്ട്. താഴത്തെ നിലയിൽ കാന്റീൻ, രണ്ടാം നിലയിൽ സ്റ്റ‌ാർട്ടപ്പ്, മൂന്നാം നിലയിൽ ഹോസ്‌റ്റൽ എന്നിങ്ങനെയാണു സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *