Your Image Description Your Image Description

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ജീവനക്കാരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി. എൻ.ഡി.ആർ.എഫിൻ്റെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം നൽകിയത്.

കഴിഞ്ഞ 12 ദിവസങ്ങളായി വിവിധ പരിശീലന പരിപാടികൾ നടത്തി വരികയാണ്. ചെറിയ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ വലിയ ദുരന്തങ്ങളെ പ്രതിരോധിക്കാമെന്ന് ചടങ്ങിൽ സംസാരിച്ച ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ പറഞ്ഞു.

ദുരന്ത മുഖത്ത് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വൈശാഖ് കെ. ദാസ് ക്ലാസെടുത്തു. ടീം കമാൻഡർ സബ് ഇൻസ്പെക്ടർ ദീപക് ചില്ലാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആർ. ഹാരിസ്, റാംഫാൽ, ബിനോയ് രാജ്, സനിൽ കുമാർ, ബൽവന്ത് റായ്, അമിത് കുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. എൻഡിആർഎഫിൻ്റെ ആരക്കോണത്തെ നാലാം ബറ്റാലിയനാണ് സംഘം.

Leave a Reply

Your email address will not be published. Required fields are marked *