Your Image Description Your Image Description
Your Image Alt Text

ഭൂമികുലുക്കവും അതിജീവിക്കാൻ അയോധ്യയിലെ രാമക്ഷേത്രത്തിന് സാധിക്കുമെന്ന് വിദഗ്ധർ.ശാസ്ത്ര വ്യാവസായിക ഗവേഷണ കേന്ദ്രത്തിന്റെ (സി.എസ്.ഐ.ആർ.) കീഴിലുള്ള റൂർക്കിയിലെ കേന്ദ്ര കെട്ടിട ഗവേഷണസ്ഥാപനം (സി.ബി.ആർ.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അതിലെ മുതിർന്ന ശാസ്ത്രജ്ഞൻ ദേബദത്ത ഘോഷ് പറഞ്ഞു.

ക്ഷേത്രത്തിന്റെ അടിസ്ഥാനഘടനാ രൂപകല്പന, ത്രിമാന ഘടനാ വിലയിരുത്തൽ എന്നിവ നടത്തിയിരുന്നു. കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ പ്രദീപ് കുമാർ രമൺചാർള, മുൻ ഡയറക്ടർ എൻ. ഗോപാലകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പഠനം. സി.ബി.ആർ.ഐ.യിൽ പരിശോധിച്ച ബാൻസി പഹാർപുർ വെട്ടുകല്ല് ഉപയോഗിച്ച് നിർമിച്ച ക്ഷേത്രത്തിന് ആയിരം വർഷത്തെ ആയുസ്സാണ് പറയുന്നത്. ക്ഷേത്ര നിർമാണത്തിൽ ഉരുക്ക് ഉപയോഗിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *