Your Image Description Your Image Description
Your Image Alt Text

അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ കൂട്ടായശക്തിയാണ് രാമക്ഷേത്ര ഉദ്ഘാടനത്തിൽ കാണാനായത്. ഭരണഘടനാശില്പികൾക്ക് രാമൻ പ്രചോദനത്തിന്റെ ഉറവിടമായിരുന്നെന്നും മോദി പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനത്തിനുപിന്നാലെ ഈ വർഷം നടത്തിയ ആദ്യത്തെ മൻ കി ബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാമൻ രാജ്യത്തെ മുഴുവൻ ആളുകളുടെയും വാക്കുകളിലും ഹൃദയത്തിലും വസിക്കുന്നു. രാമഭജനങ്ങൾ ചൊല്ലിയും രാമദീപം തെളിയിച്ചുമാണ് ജനങ്ങൾ രാമനെ വരവേറ്റത്. ജനങ്ങളുടെ ഒരുമ രാജ്യത്തെ വലിയ ഉയരങ്ങളിൽ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *