Your Image Description Your Image Description
Your Image Alt Text

പുണെയിൽ ഐ.ടി. ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശിയും ഹിഞ്ചവാഡിയിലെ ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരിയുമായ വന്ദനദ്വിവേദി(26) യാണ് കൊല്ലപ്പെട്ടത്. പിംപ്രി ചിഞ്ച്‌വാഡിലെ ഹിഞ്ചാവാഡി പ്രദേശത്തെ ലോഡ്ജിൽ ശനിയാഴ്ചരാത്രിയാണ് സംഭവം. കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശിയായ ഋഷബ് നിഗമിനെ മുംബൈയിൽനിന്ന് പോലീസ് പിടികൂടി. ഋഷബും ഐ.ടി. ജീവനക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉത്തർപ്രദേശിൽനിന്ന് കഴിഞ്ഞദിവസം ഇവിടെവന്ന പ്രതി ഹിഞ്ചവാഡിയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഐ.ടി. ജീവനക്കാരിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വെടിവെച്ച് കൊന്നശേഷം ഋഷബ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ബാപ്പു ബംഗാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *