Your Image Description Your Image Description
Your Image Alt Text

മം​ഗളൂരു: തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ബണ്ട്‍വാളിലാണ് ദാരുണ സംഭവം. ക്രിസ്റ്റീൻ കാർലോ (70), ഭർത്താവ് ഗിൽബർട്ട് കാർലോ (79) എന്നിവരാണ് തീപൊള്ളലേറ്റ് മരിച്ചത്. വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് അടുത്തുള്ള കുന്നിൻ മുകളിൽ പുല്ലിന് തീപിടിക്കുകയായിരുന്നു.

തീ അണയ്ക്കാൻ കുന്നിൻ മുകളിൽ കയറിയ ദമ്പതികൾ തീയിൽ അകപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിലേക്ക്  തീ പടരാതിരിക്കാനാണ് ഇവർ സാഹസികതക്ക് തയ്യാറായത്. ഇതിനിടയിൽ തീ ഇവരുടെ മേൽ തീ പിടിക്കുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴേക്കും വൃദ്ധ ദമ്പതികൾ മരിച്ചിരുന്നു. ബണ്ട്വാൾ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *