Your Image Description Your Image Description
Your Image Alt Text

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ പാർക്ക് ചെയ്തിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം നടന്നതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ തന്നെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ കൊണ്ടുവന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്.

Leave a Reply

Your email address will not be published. Required fields are marked *