Your Image Description Your Image Description
Your Image Alt Text

തലയിൽ തുളച്ചു കയറിയത് ബുള്ളറ്റാണെന്ന് അറിയാതെ 21കാരനായ മെഡിക്കല്‍ വിദ്യാർഥി ആഘോഷിച്ചു നടന്നത് നാല് ദിവസം.  റിയോ ഡി ജനീറോയിലെ ബീച്ചിൽ നടന്ന പുതുവത്സര ആ​ഘോഷത്തിനിടെയാണ് മത്തേസ് ഫാസിയോ എന്ന യുവാവിന്റെ തലയിൽ ബുള്ളറ്റ് തുളച്ചു കയറുന്നത്. രക്തസ്രാവമുണ്ടായെങ്കിലും അത് യുവാവ് അവ​ഗണിച്ചു. കല്ലേറു കിട്ടിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ തുടർന്നു. നാലു ദിവസത്തിന് ശേഷം വലതു കൈയ്‌ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടതോടെയാണ് യുവാവ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്. പരിശോധനയിൽ തലയിൽ ബുള്ളറ്റിന്റെ സാന്നിദ്ധ്യം യുവാവിനെയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചു.  പിന്നീട് രണ്ട് മണിക്കൂർ നീണ്ട സർജറിയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു. ഇത്ര വലിയ അപകടം യുവാവ് തിരിച്ചറിയാതെ പോയത് അമ്പരപ്പിച്ചുവെന്ന് ന്യൂറോ സർജൻ ഫ്ലാവിയോ ഫാൽകോമെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *