Your Image Description Your Image Description
Your Image Alt Text

ഫ്രഞ്ച്‌ സർക്കാറിന്‍റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രക്ഷോഭം തുടരവേ, പ്രശസ്തമായ ‘മൊണാലിസ’ ചിത്രത്തിന് മേൽ സൂപ്പൊഴിച്ച് പ്രതിഷേധം. രണ്ട് വനിത പ്രക്ഷോഭകരാണ് പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ ‘മൊണാലിസ’യിൽ സൂപ്പൊഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിന്‍റെ സുരക്ഷയുള്ളതിനാൽ ചിത്രത്തിന് കേടുപറ്റിയില്ല.

‘എന്താണ് നിങ്ങൾക്ക് കൂടുതൽ പ്രധാനപ്പെട്ടത്? കലയാണോ ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശമാണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കാർഷിക മേഖല തകരുകയാണെന്നും കർഷകർ കൃഷിയിടത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ ഉടൻ സ്ഥലത്തുനിന്ന് മാറ്റി. ‘ഫുഡ് കൗണ്ടർഅറ്റാക്ക്’ എന്ന പരിസ്ഥിതിസംഘടന പ്രതിഷേധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *