Your Image Description Your Image Description
Your Image Alt Text

മാലദ്വീപ് പാര്‍ലമെന്‍റില്‍ തമ്മിലടിച്ച് ഭരണ-പ്രതിപക്ഷ എം.പിമാര്‍. ഇന്ത്യയുമായി അകന്ന് ചൈനയോട് അടുക്കാനുള്ള നീക്കം ഭരണ- പ്രതിപക്ഷത്തിനിടയിൽ അഭിപ്രായ ഭിന്നത ശക്തമാക്കിയതിനിടെയാണ് പുതിയ സംഘർഷം.

മുഇസ്സു മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് അംഗീകാരത്തിനായി വിളിച്ചുചേർത്ത പാർലമെന്റ് യോഗത്തിലാണ് അഭിപ്രായ ഭിന്നത കൈയാങ്കളിയിലെത്തിയത്. സഭയിൽ കൂടുതൽ അംഗങ്ങളുള്ള പ്രതിപക്ഷത്തെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നാല് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകാതെ വിട്ടുനിന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെതിരെ ഭരണാനുകൂല കക്ഷികൾ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *