Your Image Description Your Image Description
നിലമ്ബൂർ: പോക്സോ കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വഴിക്കടവ് ആനമറി കളത്തുംപടിക്കല്‍ ഉമ്മറിനെതിരെയാണ് (49) നിലമ്ബൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് കേസ്. 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച്‌ 23 വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിരയാക്കിയ കുറ്റത്തിന് വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണിയാള്‍.

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നു മാസവും സാധാരണ തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിഴ അടച്ചാല്‍ തുക കുട്ടിക്ക് നല്‍കണം. വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ. രാജീവ് കുമാര്‍ ആണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *