Your Image Description Your Image Description

തൃശൂർ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറമനേങ്ങാട് നെല്ലിക്കുന്ന് നുസ്രത്ത് റോഡ് നാടിന് സമർപ്പിച്ചു. സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന ചിറമനേങ്ങാട് നെല്ലിക്കുന്ന് നുസ്രത്ത് റോഡ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാൻഡ് 20 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി റീ ടാറിങ്ങും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിങ്ങും കാനകളും നിർമ്മിച്ചാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.

റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ മണി മുഖ്യാതിഥിയായി. ഭരണ സമിതിയുടെ 36 മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ പൂർത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളിൽ നിന്നും 36 പദ്ധതികളുടെ 36 ഉദ്ഘാടനങ്ങൾ 2023 ഡിസംബർ 18 മുതൽ 2024 ജനുവരി 30 വരെ നിർവഹിക്കാൻ തിരുമാനിച്ചിരുന്നു. 36 ഉദ്ഘാടനങ്ങളിലെ അഞ്ചാമത്തെ ഉദ്ഘാടനമാണിത്.

അസിസ്റ്റന്റ് എഞ്ചിനീയർ സരീഷ്കുമാർ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ജോജു സ്റ്റീഫൻ, മുഹമ്മദ് റാഫി മാളിയേക്കൽ, സലാം കൈതമാട്ടം, അബ്ദുള്ളക്കുട്ടി മാളിയേക്കൽ, ഉസ്മാൻ നെല്ലിക്കുന്ന്, സൈതാലി നെല്ലിക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *