Your Image Description Your Image Description
Your Image Alt Text

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി. കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥി ആയിരുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 100 കഴിഞ്ഞപ്പോള്‍ 100 തൊഴില്‍ദിനങ്ങള്‍ കൂടി നല്‍കിയത് സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ആ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ ആദ്യപഞ്ചായത്തായി വെള്ളിയാമറ്റം മാറി. ഈ അപൂര്‍വനേട്ടം കൈവരിച്ചതില്‍ പഞ്ചായത്ത് ഭരണസമിതിയേയും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *