Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ ശക്തമായ തന്ത്രങ്ങളൊരുക്കി വിജയം ഉറപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ബിജെപി. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവില്‍കോഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് അടുത്ത നീക്കം. ഉത്തരാഖണ്ഡില്‍ യുസിസി ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് ബില്‍ പാസാക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തവണ ലേകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനപ്പെട്ട മൂന്ന് ആയുധങ്ങളില്‍ ഇനി നടപ്പാക്കനുള്ളത് ഏകീകൃത സിവില്‍കോഡാണ്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, എന്നീ ആദ്യ രണ്ടുകാര്യങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *