Your Image Description Your Image Description
Your Image Alt Text

നടൻ രജനികാന്തിനെതിരെ വ്യാപകമായി പ്രചരിക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത്. ലാൽസലാം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലർ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പരാമർശം നടത്തിയത്. രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.സൂപ്പർസ്റ്റാർ രജനികാന്ത് ഒരിക്കലും സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം എന്ന ചിത്രം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യാൻ സാധിക്കുകയുള്ളു’, എന്ന് ഐശ്വര്യ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

അതേസമയം, രജനികാന്തിനെ നായകനാക്കി ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ലാൽസലാം ഫെബ്രുവരി ഒൻപതിനാണ് റിലീസ് ചെയ്യുന്നത്. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *