Your Image Description Your Image Description
Your Image Alt Text

ഡൽഹി ∙ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾക്കിടെ 2023 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ശുഭവർഷം. സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ വർഷം പുതുതായി സുപ്രീം കോടതിയിലെത്തിയത് 4919 കേസുകളാണ്. ഭരണഘടനാ ബെഞ്ചുകൾ വാദം കേട്ട 17 കേസുകളിൽ ഈ വർഷം വിധി പറഞ്ഞുവെന്നതും പ്രത്യേകതയാണ്. 4 എണ്ണം വിധി പറയാ‍ൻ മാറ്റി.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഭരണഘടനാ കേസുകളിൽ ഏറ്റവും കൂടുതൽ സിറ്റിങ് നടത്തിയത്– 71 കേസുകൾ.

വിരമിച്ച മലയാളി ജഡ്ജി ജസ്റ്റിസ് കെ.എം.ജോസഫാണ് ഈ ഗണത്തിൽ രണ്ടാമത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 20 കേസുകൾ പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് 4 തവണ സിറ്റിങ് നടത്തി ഒരു കേസിൽ വിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *