Your Image Description Your Image Description
Your Image Alt Text

പ്രമുഖ സിനിമാ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ ജനം ടിവിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു. വെള്ളിയാഴ്ച ജനം ടിവിയുടെ തിരുവനന്തപുരം സ്റ്റുഡിയോ ഓഫീസിൽ നടന്ന ചടങ്ങിൽ ആർഎസ്എസ് ദക്ഷിണ ഭാരത വിശേഷ സമ്പർക്ക പ്രമുഖും പ്രഭാരി ജയകുമാറും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

ജനം ടിവി എംഡിയും ഉദയ സമുദ്ര ഗ്രൂപ്പ് ചെയർമാനുമായ എസ്.രാജശേഖരൻ നായർ പുഷ്പങ്ങൾ നൽകി ജനം ടിവി കുടുംബത്തിലേക്ക് സ്വീകരിച്ചു. ഡയറക്ടർമാരായ സജീവൻ പറമ്പിൽ, എസ്.ജെ.ആർ.കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനാണ് ജനം ടിവിയുടെ ചെയർമാൻ.

ജി.സുരേഷ് കുമാർ തിരുവനന്തപുരത്തെ കേരള സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. 1978-ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാളം ഫീച്ചർ സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പൂച്ചക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ, ഓടരുതമ്മാവ ആളറിയം, അക്കരെ നിന്നൊരു മാരൻ, കാശ്മീരം, കുബേരൻ, നീലത്താമര തുടങ്ങി മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം.

ശക്തമായ ദേശീയ കാഴ്ചപ്പാടുള്ള സുരേഷ് കുമാർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. നിലവിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ്. നടി മേനക ഭാര്യയും നടി കീർത്തി സുരേഷും രേവതിയും മക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *