Your Image Description Your Image Description
Your Image Alt Text

ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് മൂന്നാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ബക്കിം​ഗ് ഹാം കൊട്ടാരമാണ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. രാജാവിന്റെ സുഖ വിവരങ്ങൾ അന്വേഷിക്കുന്നവർക്കും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നവർക്കും ബക്കിം​ഗ്ഹാം കൊട്ടാരം നന്ദി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *