Your Image Description Your Image Description
Your Image Alt Text

പ്രായപൂർത്തിയാകുന്നതിന് മുമ്പ് ബന്ധുവിൽനിന്ന് ഭാര്യ പീഡനത്തിനിരയായ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇരയ്ക്ക് പരാതിയില്ലെന്നിരിക്കെ കോടതിയുടെ സമയം പാഴാക്കിയതിന് ഹർജിക്കാരനിൽനിന്ന് 25,000 രൂപ പിഴയും ചുമത്തി.

എട്ട് ആഴ്ചയ്ക്കകം പിഴയൊടുക്കണമെന്ന് ജസ്റ്റിസ് അനൂപ് കുമാർ നിർദേശം നൽകി. ഹർജിക്കാരൻ നിലവിൽ ഭാര്യയുമായി അകന്നുകഴിയുകയാണ്. തനിക്ക് 16 വയസ്സുള്ളപ്പോൾ ബന്ധു തന്നെ ബലാത്സംഗം ചെയ്തതായി ഭാര്യ വെളിപ്പെടുത്തിയെന്നാണ് ഹർജിക്കാരന്റെ അവകാശവാദം. വിവാഹശേഷമാണ് ഇതറിയിച്ചതെന്നും ഹർജിയിലുണ്ട്. എന്നാൽ ഭാര്യ ആരോപണങ്ങൾ നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *