Your Image Description Your Image Description
Your Image Alt Text

 ശ്രീരാമൻ ഒരിക്കലും ജാതിമത വിവേചനം കാണിച്ചിരുന്നില്ലെന്നും എന്നാൽ, ഇന്നത്തെ സമൂഹത്തിൽ അതുനിലനിൽക്കുന്നെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ സേവിക്കുന്നതിൽ തന്റെ സർക്കാരിന് പ്രചോദനം രാമാജ്യമാണെന്നും ഡൽഹി സർക്കാർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ എ.എ.പി. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കവെയാണ് തന്റെ പ്രചോദനം രാമരാജ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ 75 വർഷത്തിൽ പണക്കാർ വീണ്ടും സമ്പന്നരാകുന്ന കാഴ്ചയാണുള്ളത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ ഗുണം പാവപ്പെട്ടവർക്കും ലഭിക്കണം. വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ ഇതു രാമരാജ്യമാണെന്ന് പറയാനാകില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *