Your Image Description Your Image Description
Your Image Alt Text

ഇ.ഡി.യും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കേസുകളില്‍ പ്രതികാര അറസ്റ്റുകളും വേട്ടയാടലുകളും പാടില്ലെന്ന് സുപ്രീംകോടതി.അന്വേഷണം സുതാര്യമാക്കാൻ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

മിക്കസംസ്ഥാനങ്ങളിലും ഇ.ഡി.യും സംസ്ഥാനസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമാണ്. അന്വേഷണം ന്യായമായും സുതാര്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കാനും ദേശീയതല മാര്‍ഗനിര്‍ദേശം തയ്യാറാക്കാനാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ കേസ് ഒതുക്കാന്‍ ഡോക്ടറില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ അറസ്റ്റിലായ ഇ.ഡി. ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയുള്‍പ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *