Your Image Description Your Image Description
Your Image Alt Text

ചിത്രദുർഗയിലെ സനികെരെയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരിച്ചു. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (രണ്ട്), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുകയായിരുന്നു കുടുംബം.

പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ പോലീസ് അറിയിച്ചു. കാർ അതിവേഗത്തിലായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *