Your Image Description Your Image Description
Your Image Alt Text

 മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളിൽ ഏക യൂണിഫോം വരുന്നു. 2024-25 അധ്യയനവർഷം ഇത് നടപ്പാക്കും. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി.

പല പ്രൈമറി സ്കൂളുകളിലും ഈ വർഷത്തേക്കുള്ള യൂണിഫോം തയ്യാറാക്കിയതിനാൽ എല്ലാ സ്കൂളുകളിലും ഏക യൂണിഫോം നടപ്പാക്കാൻ കഴിയുമോയെന്ന് സംശയമുണ്ട്. ഒന്നുമുതൽ എട്ടാംക്ലാസുവരെയുള്ള കുട്ടികളുടെ യൂണിഫോമിനെക്കുറിച്ചാണ് വിജ്ഞാപനത്തിൽ പറയുന്നത്.

ഏഴാം ക്ലാസുവരെ ആൺകുട്ടികൾക്ക് ഇളംനീല അരക്കൈ ഷർട്ടും കടുംനീല ട്രൗസറുമാണ് യൂണിഫോം. പെൺകുട്ടികൾക്ക് ഇളംനീല ഷർട്ടും കടുംനീല മേൽവസ്ത്രവും ധരിക്കാം. എട്ടാം ക്ലാസ് ആൺകുട്ടികൾക്ക് കടുംനീല പാന്റ്സും ധരിക്കാം. പെൺകുട്ടികൾക്ക് സൽവാർ-സ്യൂട്ടും ദുപ്പട്ടയും അണിയാം.

Leave a Reply

Your email address will not be published. Required fields are marked *