Your Image Description Your Image Description
Your Image Alt Text

ഇൻഷുറൻസ് കമ്പനി ഏതെന്നു നോക്കാതെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളിൽ പണരഹിത (കാഷ്‌ലെസ്) ചികിത്സാ സംവിധാനം വരുന്നു. ജനറൽ ഇൻഷുറൻസ് കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കാഷ്‌ലെസ് എവരിവേർ’എന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനികളുമായി മുൻധാരണയില്ലാത്ത ആശുപത്രികളിലും ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് പണരഹിത ചികിത്സ ലഭ്യമാകും. പദ്ധതി പ്രാബല്യത്തിലായതായും രാജ്യത്തെ 40,000 ആശുപത്രികളിൽ സൗകര്യം ലഭ്യമാകുമെന്നും ജനറൽ ഇൻഷുറൻസ് കൗൺസിൽ ചെയർമാനും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് സി.ഇ.ഒ.യുമായ തപൻ സിംഘേൽ അറിയിച്ചു.

ഇതുവരെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ടുള്ള ആശുപത്രികളിലെ ചികിത്സയ്ക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. ഇത്തരം ആശുപത്രികളിൽ ചികിത്സയ്ക്കുശേഷം ഇൻഷുറൻസ് കമ്പനികളാണ് ബിൽ തീർപ്പാക്കുന്നത്. ധാരണയ്ക്കുപുറത്തുള്ള ആശുപത്രികളിൽ ചികിത്സിക്കേണ്ടി വന്നാൽ പോളിസി ഉടമ സ്വന്തം നിലയിൽ പണം നൽകിയശേഷം ഇൻഷുറൻസ് കമ്പനികളിൽനിന്ന് ക്ലെയിം ചെയ്ത് തുക തിരികെ വാങ്ങുകയാണ്. കാഷ്‌ലെസ് എവരിവേർ സംവിധാനമെത്തുന്നതോടെ പോളിസി ഉടമകൾക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ പണംനൽകാതെ ചികിത്സ സാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *