Your Image Description Your Image Description
Your Image Alt Text

വഡോദരയിലെ വഘോഡിയ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന സ്വതന്ത്ര എം.എൽ.എ. ധർമേന്ദ്ര സിങ് ജഡേജ നിയമസഭാംഗത്വം രാജിവെച്ചു. ബി.ജെ.പി.യിൽ ചേരുന്നതിനാണ് രാജി നൽകിയത്.

ഇപ്പോഴത്തെ ഗുജറാത്ത് നിയമസഭയിൽനിന്ന് രാജിവെക്കുന്ന നാലാമത്തെ അംഗമാണ് ജഡേജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റ് ലഭിക്കാത്തതിനാൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 14,006 വോട്ടിനാണ് ബി.ജെ.പി. സ്ഥാനാർഥിയെ വിമതനായ ഇദ്ദേഹം തോൽപ്പിച്ചത്. പാർട്ടിയുടെ സിറ്റിങ് എം.എൽ.എ.യായ മധു ശ്രീവാസ്തവയും വിമതനായി നിന്ന് തോറ്റു. വ്യാഴാഴ്ച ധർമേന്ദ്ര സിങ് സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് നൽകി. ബി.ജെ.പി.യിൽ ചേരുമെന്ന് സൂചന നൽകിയ അദ്ദേഹം പാർട്ടി പ്രസിഡൻറ് സി.ആർ. പാട്ടീലിനെയും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *