Your Image Description Your Image Description
Your Image Alt Text

യു.എ.ഇ 200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുന്നു. ഇതിനായി സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത് വരെ നൽകിയ ഏറ്റവും വലിയ ഓർഡറാണ് യു എ ഇ പ്രതിരോധമന്ത്രാലയം സ്വിസ്സ് കമ്പനിക്ക് നൽകിയത്. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ സ്വന്തമാക്കുന്നത്.

എഡ്ജ് കമ്പനിയുമായുള്ള കരാറിന് പുറമേ, എഡിജിന് ഓഹരി പങ്കാളിത്തമുള്ള അനാവിയ കമ്പനിയുമായി ആളില്ലാ ഹെലികോപ്ടറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കരാറായിട്ടുണ്ട്. പെലറ്റില്ലാതെ പറക്കുന്ന ചെറു ഹെലികോപ്ടറാണ് HT 100. അധികഭാരം കയറ്റാൻ ശേഷിയുള്ളതും, ഇന്ററലിജൻസ്, സർവൈലൻസ് സംവിധാനങ്ങളും, ശത്രുവിന്റെ നിരീക്ഷണ വലയം ഭേദിച്ച് പറക്കാൻ കഴിയുന്നതുമാണ് HT- 750 പൈലറ്റില്ലാ ഹെലികോപ്ടറുകൾ.

Leave a Reply

Your email address will not be published. Required fields are marked *