Your Image Description Your Image Description
Your Image Alt Text

നാമ: ഓണ്‍ലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശില്‍പശാലക്ക് തുടക്കമായി.

പബ്ലിക്ക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആല്‍ ഖലീഫ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫിസർമാർ പങ്കെടുത്തു.

ഓണ്‍ലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതില്‍ എ.ഐ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. എ.ഐ ഫോർ സേഫ് ചില്‍ഡ്രൻ ഓർഗനൈസേഷനുമായി സഹകരിച്ച്‌ ആഭ്യന്തര മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിച്ചത്.

ചൂഷണവും തട്ടിപ്പും കുറ്റകൃത്യങ്ങളും പുതുരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത് അതില്‍ പെട്ടുപോകാതിരിക്കാൻ കുട്ടികളെ സജ്ജമാക്കാൻ പദ്ധതി ഉപകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *