Your Image Description Your Image Description
Your Image Alt Text

മസ്കറ്റ്: ലഖ്നോവിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. മാര്‍ച്ച് 15ന് രാവിലെ 7.30ന് ലഖ്നോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.35ന് മസ്കറ്റിലെത്തും. ഇവിടെ നിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലഖ്നോവില്‍ എത്തി ചേരും.

മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.35ന് ആണ് മസ്കറ്റില്‍ എത്തുക.

ഇവിടെ നിന്ന് പുലര്‍ച്ചെ 1.25ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് ലഖ്നോവില്‍ എത്തും. ഈ സെക്ടറില്‍ വിമാന ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *