Your Image Description Your Image Description

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ മേഖലയുടെ സമഗ്ര വികസനം, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ.

8.30 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, സ്കാനിംഗ് സെന്റർ നിർമ്മാണം, ഡോക്ടർമാരുടെ നിയമനം, ആവശ്യ മരുന്നുകൾ ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികൾ ആരോഗ്യ രംഗത്ത് നടപ്പാക്കും.

വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതി, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണം, പട്ടികജാതി വിഭാഗത്തിന് അടുക്കള നവീകരണം, വയോജന ക്ഷേമ പദ്ധതികൾ, ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി പ്രത്യേകം പദ്ധതികൾ എന്നിവ നടപ്പാക്കും.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി ഹക്കീം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ അസീസ് മൂലയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്. രവി, വിവിധ ബ്ലോക്ക് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, വർക്കിംഗ്‌ ഗ്രൂപ്പ്‌ പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *