Your Image Description Your Image Description

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭേദഗതിക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാതല വിദഗ്ധസമിതി യോഗം. ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒൻപത് പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. വയോജനങ്ങൾക്ക് സുരക്ഷിതത്വം, മാനസിക ഉല്ലാസം എന്നിവ നല്‍കുന്ന ചേന്ദമംഗലം പഞ്ചായത്തിന്റെ വയോജന സൗഹൃദ കലാമേള, പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ഇറിഗേഷൻ സ്കീം, ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കുള്ള പഞ്ചകര്‍മ്മ ചികിത്സ, മണീട് ഗ്രാമപഞ്ചായത്തിലെ പഞ്ചകർമ്മ സെന്റർ എന്നീ പദ്ധതികൾക്ക് ഭേദഗതിയോടെ അംഗീകാരം നൽകി.

ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ്ഗ വിഭാഗത്തിനുള്ള തുല്യത- സാക്ഷരത പരിപാടി, ലഹരി മോചന പരിപാടി, പട്ടികവർഗ്ഗക്കാരായ കുട്ടികളിലെ പോഷകാഹാരം കുറവ് പരിഹരിക്കുന്നതിനുള്ള ഉണ്ണിക്കൊരു മുത്തം, ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്നതിനുള്ള ബ്ലൂ ആർമി, സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയുള്ള ഷീ -പാർലമെന്റ്, സർക്കാർ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് ഫാഷൻ മേഖലയിൽ പ്രവർത്തി പരിചയത്തിന് അവസരം നൽകുന്ന പദ്ധതി എന്നിവയ്ക്കും വിദഗ്ധസമിതി അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി തുളസി ടീച്ചര്‍, വിവിധ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *