Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവര്‍സിയറെ(ഒരൊഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം പഞ്ചായത്ത് ഓഫീസില്‍ നല്‍കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വൈകുന്നേരം നാലുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0477 2212261

Leave a Reply

Your email address will not be published. Required fields are marked *