Your Image Description Your Image Description
Your Image Alt Text

പങ്കാളിത്തത്തിലും രാഷ്‌ട്രീയ മുന്നേറ്റത്തിലും പുതിയ അധ്യായങ്ങൾകുറിച്ച്‌ തലസ്ഥാനത്തെത്തിയ നവകേരള സദസ്സിനെ കൂടുതൽ കരുത്തോടെ അനന്തപുരി ജനാവലി എതിരേറ്റു . തീരപ്രദേശം മുതൽ മലയോരമേഖലവരെ സഞ്ചരിച്ച മന്ത്രിസഭാ യാത്രയെ സ്വീകരിക്കാൻ ജനം ഇരമ്പിയാർത്തു. ശ്രീനാരായണഗുരുവിന്റെ സൂക്തങ്ങൾ മുഴങ്ങുന്ന വർക്കലയിൽ കക്ഷിരാഷ്‌ട്രീയമേതുമില്ലാതെ, ജാതി മത ഭേദമില്ലാതെ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് സദസ്സ്‌ തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിച്ചത്‌.

കോൺഗ്രസിന്റെയും ലീഗിന്റെയും അണികൾ മാത്രമല്ല കൂടുതൽ നേതാക്കളും സദസ്സിലേക്ക്‌ എത്തുന്ന കാഴ്‌ചയായിരുന്നു സ്വീകരണകേന്ദ്രങ്ങളിലും പ്രഭാതയോഗത്തിലുമെല്ലാം . ആറ്റിങ്ങലിൽ നടന്ന പ്രഭാതയോഗത്തിൽ ഈ നേതാക്കളുടെ സാന്നിധ്യത്തിൽ ഒട്ടേറെ നൂതന ആശയങ്ങളും ചർച്ചയായി.

ആവശ്യങ്ങളടങ്ങിയ നിവേദങ്ങളിലും വൻ വർധനവാണ് . എണ്ണായിരത്തിലധികമായിരുന്നു വർക്കലയിലെങ്കിൽ ശരാശരി 5000 നിവേദനമാണ്‌ മറ്റു മണ്ഡലങ്ങളിൽ ലഭിക്കുന്നത് . കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന കൂട്ടനിവേദനങ്ങളും മുമ്പ് പരിഗണിക്കപ്പെടാതെപോയ അപേക്ഷകളുമാണ്‌ അധികവും.

മുതലപ്പൊഴിയുൾപ്പെടെയുള്ള തീരദേശത്തുനിന്ന്‌ ആയിരങ്ങളാണ്‌ സദസിൽ പങ്കെടുത്തത്‌. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ അനവധിപേർ രാവിലേതന്നെ മുഖ്യമന്ത്രിയെയും മന്ത്രിയാരെയും കാണാനായി തടിച്ചുകൂടിയിരുന്നു.

കുമാരനാശാൻ പിറന്നുവീണ തോന്നയ്‌ക്കലിൽ നടന്ന ചടങ്ങിൽ ആശാൻകൃതികൾ സമ്മാനിച്ചുകൊണ്ടാണ് അതിഥികളെ സ്വാഗതം ചെയ്തത്. നേരത്തേ ശാർക്കര ക്ഷേത്ര മൈതാനിയിൽ നിശ്ചയിച്ചിരുന്ന പരിപാടി ബിജെപി നേതാക്കൾ ഹൈക്കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ്‌ തോന്നയ്‌ക്കലിലേക്ക് മാറ്റിയത്‌.

ഇരുപത് വീതം കൗണ്ടറുകളും നിവേദനങ്ങൾ സ്വീകരിക്കാൻ ഏർപ്പെടുത്തിയിരുന്നു. സദസ്സ്‌ വാഹനം വരുമ്പോൾ അതിക്രമം കാണിക്കാന്‍ ലക്ഷ്യമിട്ട്‌ ആറ്റിങ്ങലിൽ ദേശീയ പാതയോരത്ത്‌ പതുങ്ങിനിന്ന യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ്‌ നേരത്തേതന്നെ സ്ഥലത്തുനിന്ന്‌ നീക്കിയിരുന്നു.

ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സ്‌ മാമം ഗ്രൗണ്ടിലാണ് നടന്നത് . നവകേരള സദസ്സ്‌ വഴി സർക്കാർ എന്താണോ ലക്ഷ്യമിട്ടത്‌ അക്ഷരാർഥത്തിൽ അത്‌ ഫലവത്തായിയെന്നാണ്‌ സ്വീകരണ കേന്ദ്രങ്ങൾ തെളിയിക്കുന്നത്‌. എത്ര വൈകിയാലും ആവേശം തെല്ലും കുറയാത ആയിരങ്ങളാണ് സർക്കാരിന്‌ അഭിവാദ്യങ്ങൾ അർപ്പിക്കാനെത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *