Your Image Description Your Image Description
Your Image Alt Text

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ഡി എം കെ മന്ത്രിമാർക്ക് നിർദ്ദേശം നൽകി തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ. മണ്ഡലം നഷ്ടമായാൽ മന്ത്രിസ്ഥാനം തെറിക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരാമർശം. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനൊപ്പം അതാത് മണ്ഡലങ്ങളിൽ ജയിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം മന്ത്രിമാർ കാട്ടണമെന്ന മുന്നറിയിപ്പും മന്ത്രിമാർക്ക് മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയിട്ടുണ്ട്.

മണ്ഡലത്തിന്റെ പൂർണ ഉത്തരവാദിത്തം മന്ത്രിമാർക്കാണെന്നും മത്സരിക്കുന്നത് മുഖ്യമന്ത്രി ആണെന്ന ചിന്തയിൽ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *