Your Image Description Your Image Description

സംസ്ഥാനത്തിന്റെ കരുത്തും, വികസന സാധ്യതകളും അന്വേഷിക്കുന്ന ഒരു ബജറ്റായിരിക്കും വരാനിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. വികസനത്തിന്റെ ഗതിവേഗം വർധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടുതൽ തൊഴിലവസരങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ സൃഷ്ടിക്കേണ്ടതും അത്യാവശ്യമാണ്.

ഉല്പാദനക്ഷമത ഉയർന്നു നിൽക്കുന്നതിന് ഊന്നൽ നൽകേണ്ടതും ആവശ്യമാണ്. നിലവിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ, നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾ തുടങ്ങിയവ തൊട്ടറിയുന്ന ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.

സംസ്ഥാന നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കലണ്ടർ പ്രകാരം ഫെബ്രുവരി 5ാം തീയതിയാണ് ബജറ്റ്. എന്നാലിത് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *