Your Image Description Your Image Description

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5 ന് നടക്കും. കേരള നിയമസഭയുടെ 2024 വർഷത്തെ ആദ്യ അസംബ്ലി സമ്മേളനം ജനുവരി 25 ന് നടക്കും. 15ാം കേരള നിയമസഭയുടെ പത്താമത് സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്.

പ്രധാന തീയതികൾ

ജനുവരി 29-31: ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
ഫെബ്രുവരി 1,2: പുതിയ ബില്ലുകൾ സഭ പരിഗണിക്കും.
ഫെബ്രുവരി 5: ബജറ്റ് സെഷൻ
ഫെബ്രുവരി 6-11: അസംബ്ലി സെഷനുകൾ നടക്കില്ല.
ഫെബ്രുവരി 26: അസംബ്ലി പുനരാരംഭിക്കും.
മാർച്ച് 27: അസംബ്ലി സെഷൻ അവസാനിക്കും.

ഈ തീയതികൾക്കിടെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായാൽ, വോട്ട് ഓഫ് അക്കൗണ്ടിന് വിധേയമായി അസംബ്ലി സെഷൻ മാറ്റി വെയ്ക്കും. പിന്നീട്, ലോക്സഭാ ഇലക്ഷന് ശേഷമായിരിക്കും ബജറ്റ് പാസാക്കുക.

Leave a Reply

Your email address will not be published. Required fields are marked *