Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ക്ഷേമപദ്ധതികള്‍ക്കൊപ്പം കൂടുതല്‍ നികുതിയിളവുകളും ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചേക്കും.

ഇടക്കാല ബജറ്റിന്റെ അടിസ്ഥാനത്തില്‍ നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്.

ആദായനികുതി ഇളവിനുള്ള വാര്‍ഷികപരിധി ഏഴുലക്ഷംവരെയാക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ളതെന്നാണ് സൂചന. എന്നാല്‍, ഇത് രാജ്യത്തിന്റെ മൊത്തം ധനക്കമ്മിയെ ബാധിക്കാത്ത തരത്തില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനുള്ള പദ്ധതികളാണ് ധനമന്ത്രാലയം ആവിഷ്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *