Your Image Description Your Image Description
Your Image Alt Text

വേനൽക്കാലമായതോടെ മൂന്നാർ മേഖലകളിൽ കാട്ടാനശല്യം കൂടുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിലിറങ്ങിയ പടയപ്പ 4 വഴിയോരക്കടകൾ തകർത്ത് സാധനങ്ങൾ തിന്നു നശിപ്പിച്ചു. മാട്ടുപ്പെട്ടി സ്വദേശികളായ ലക്ഷ്മണൻ, തോമസ്, ഗോവിന്ദൻ,പരമൻ എന്നിവരുടെ കടകളാണ് ഇന്നലെ രാവിലെ പടയപ്പ തകർത്തത്. കടകളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ചോളം, പൈനാപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ പടയപ്പ തിന്നു. തോട്ടം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം പെരുകുന്നു. പെരിയവര, കന്നിമല, മാട്ടുപ്പെട്ടി എന്നീ മേഖലകളിലാണ് ശല്യം കൂടുതലുള്ളത്. പെരിയവര, കന്നിമല മേഖലകളിൽ പടയപ്പയും 6 പിടിയാനകളുടെ മറ്റൊരു സംഘവുമാണ് കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയിൽ കറങ്ങി നടന്ന ജനങ്ങളിൽ ഭയമുണ്ടാക്കിയത് .

പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നി ഇടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന പച്ചക്കറി, വാഴ കൃഷികൾ പടയപ്പ നശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ രാവിലെ എക്കോ പോയിന്റിലിറങ്ങി കടകൾ തകർത്തത്.മൂന്നാർ ടൗണിനു സമീപം മറയൂർ റോഡിലുള്ള, ഡിവൈഎസ്പിയുടെ വസതിക്കു സമീപത്ത് ഇന്നലെ രാവിലെ മുതൽ 6 പിടിയാനകളാണ് മേഞ്ഞു നടന്നത്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപമുള്ള പുൽമേട്ടിൽ രണ്ടു കുഞ്ഞുങ്ങളടക്കം 5 ആനകളാണ് കഴിഞ്ഞ ഒരാഴ്ചയായി പകൽ സമയത്ത് മേഞ്ഞു നടന്നത് .

വേനൽ കടുത്തതോടെയാണ് കാട്ടാനകൾ കൂട്ടമായി തോട്ടം മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരിക്കുന്നത്. പകലും രാത്രിയിലും തൊഴിലാളികൾ താമസിക്കുന്ന ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതുമൂലം കുട്ടികളടക്കമുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാൻ സാധിക്കുന്നില്ല . കാട്ടാനകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും ഒരു നടപടികളുമുണ്ടായില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *