Your Image Description Your Image Description

മോശം പരാമർശം നടത്തിയ തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന് താക്കീത് നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. സ്റ്റാലിൻ സർക്കാരിന്റെ പരാജയങ്ങൾ മറച്ചു വയ്‌ക്കാൻ വേണ്ടി തമിഴ്നാടിന് കേന്ദ്രം പണം അനുവദിക്കുന്നില്ല എന്ന അടിസ്ഥാന രഹിതമായ വാദം ഉന്നയിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ മോശം പരാമർശം നടത്തിയത്. ‘ആരുടെയും അച്ഛന്റെ പണമല്ല ഞങ്ങൾ ചോദിക്കുന്നത്’ എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ഇതിനാണ് കേന്ദ്ര ധനകാര്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം എന്ന് നിർമ്മല സീതാരാമൻ തുറന്നടിച്ചു.

‘അച്ഛന്റെ പണമാണോ എന്നാണ് ഉയനിധി ചോദിച്ചത്. അച്ഛന്റെ ധനം ഉപയോഗിച്ച് അധികാരത്തിൽ കയറിയതുകൊണ്ടാണോ അയാൾ അച്ഛന്റെ സ്വത്തിനെക്കുറിച്ച് ചോദിക്കുന്നത് ? അച്ഛന്റെ സ്വത്ത് ഉപയോഗിച്ച് അധികാരം ആസ്വദിക്കുകയാണോ ഉദയനിധി സ്റ്റാലിൻ? അദ്ദേഹത്തെ ജനങ്ങൾ തിരഞ്ഞെടുത്തതല്ലേ? രാഷ്‌ട്രീയത്തിൽ ചില മര്യാദകളൊക്കെയുണ്ട്. അച്ഛനും അമ്മയ്‌ക്കും വിളിക്കുകയല്ല വേണ്ടത്. രാഷ്‌ട്രീയത്തിൽ വളർച്ച ആ​ഗ്രഹിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണം’- നിർമ്മല സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *